NEWS

കാവിൽപ്പടിക്കൽ ദേവി

അമ്മേ ശരണം ദേവീ ശരണം

About Us
ക്ഷേത്ര ഐതീഹ്യം.

“ശ്രീ കാവിൽപടിക്കൽ ദേവി ക്ഷേത്രത്തിനു തിരുവിതാംകൂർ രാജവംശവുമായി അഭേദ്യമായ ബന്ധമുണ്ട്. അമ്മമാഹാറാണി സേതുപാർവതീ ഭായി തമ്പുരാട്ടി കാർത്തികപ്പള്ളി കൊട്ടാരത്തിൽ താമസമാക്കിയ കാലത്ത് പരദേവത സ്ഥാനത്ത് ആരാധിച്ചു വന്ന ക്ഷേത്രം കൂടിയാണിത്.”

തുടരാം...

ലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലുക്കിൽ കാർത്തികപ്പള്ളി ജംഗ്ഷന് സമീപം ചിങ്ങോലി വില്ലേജിൽ സ്ഥിതിചെയ്യുന്ന മദ്ധ്യതിരുവിതാംകൂറിലെ അതിപ്രശസ്തമായ ഭദ്രകാളിക്ഷേത്രമാണ് ശ്രീ കാവിൽപടിക്കൽ ദേവി ക്ഷേത്രം. അവതാര മൂർത്തിയായ ഭദ്രകാളിയുടെ രൗദ്രഭാവത്തിലുള്ള പ്രതിഷ്ഠയാണെങ്കിലും മുൻവശത്തുള്ള അതിവിസ്തൃതമായ കുളം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരട്ടപ്പന എന്നിവയുടെ സാന്നിദ്ധ്യത്താൽ ദേവി ശാന്തസ്വരൂപിണിയായി ഭക്തർക്ക്‌ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് ഇവിടെ കുടികൊള്ളുന്നു. ക്ഷേത്രത്തിൽ സർപ്പദൈവങ്ങൾ, ഗണപതി , സുബ്രമണ്യൻ, യോഗീശ്വരൻ, ശിവൻ, യക്ഷിയമ്മ, ശാസ്താവ്, ശ്രീകൃഷ്ണസ്വാമി എന്നിവർ ഉപദേവതകളായി ഉണ്ട്. ദേവസ്വം കെട്ടിടത്തോട് ചേർന്ന് വിശാലമായ സൗകര്യങ്ങളോട് കൂടിയ സദ്യാലയവും ഷോപ്പിംഗ്‌ കോംപ്ലെക്സും ഉണ്ട്. വിവാഹങ്ങൾ സമ്മേളനങ്ങൾ എന്നിവയ്ക്കായി 300 പേർക്ക് ഇരിക്കാവുന്ന ആഡിറ്റോറിയവും വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഉണ്ട്. ക്ഷേത്രത്തിലെ എല്ലാ പരിപാടികളും ആചാരങ്ങളും നടത്തിവരുന്നത് ബ്രഹ്മശ്രീ പുതുമന ശ്രീധരൻ നമ്പൂതിരിയുടെയും വടക്കേമൂടമ്പാടി വാസുദേവ ഭട്ടതിരിപാടിന്റെയും നിർദേശങ്ങൾ അനുസരിച്ചാണ്.
കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ…

പൂജ സമയങ്ങൾ

  • രാവിലെ 5:30 ന്   :   നടതുറപ്പ്
  • 5:45 ന്   :   മലർ നിവേദ്യം
  • 6:00 ന്   :   ഗണപതിഹോമം
  • 7:30 ന്   :   ഉഷപൂജ
  • 10:45 ന്   :   ഉച്ചപൂജ
  • 11:00 ന്   :   നട അടക്കൽ
  • വൈകിട്ട് 5 ന്   :   നട തുറക്കൽ
  • 6:30 ന്   :   ദീപാരാധന
  • 7:45 ന്   :   അത്താഴപൂജ
  • രാത്രി  8:00  ന്   :   നട അടക്കൽ

പ്രധാന വഴിപാടുകൾ

ഓം കാവിൽപ്പടിക്കൽ ദേവി ശരണം.

കൈവട്ടക ഗുരുസി

കാര്യസിദ്ധി, ശത്രുസംഹാരം, സന്ദാനലബ്ധി ചൊവ്വ വെള്ളി ദിവസങ്ങളിൽ

കളമെഴുത്തും പാട്ട്

സർവ്വരോഗ ദുരിത ശാന്തിക്കും തൊഴിൽ തടസ്സങ്ങൾക്കും മംഗല്യ ഭാഗ്യത്തിനും എല്ലാ ഭരണി നാളിലും

അന്നദാനം

അന്നദാനം മഹാദാനം - എല്ലാ ഭരണി നാളിലും ഉച്ചപൂജക്കു ശേഷം അന്നദാനം നടത്തിവരുന്നു.

പ്രധാന വിശേഷങ്ങൾ

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു..

ചിങ്ങം

വിനയകചതുർഥി (അഷ്ടദ്രവ്യഗണപതിഹോമം), തിരുവോണത്താലപ്പൊലി.

കന്നി

വിജയദശമി , പൂജയെടുപ്പ്, നവരാത്രി സംഗീതോത്സവം, ഉത്രട്ടാതിനാളിൽ ലക്ഷാർച്ചന, സർപ്പ പൂജ.

വൃശ്ചികം

1 മുതൽ 41 വരെ ചിറപ്പ് . 27 മുതൽ ധനു 1 വരെ മീനത്തു വീട്, കൂന്ദൊത്തറ, ആലക്കോട്ട്, പുളിമൂട്ടിൽ, കുഴിക്കാല എന്നീ അഞ്ചു കുടുംബങ്ങൾ നടത്തിവരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള എതിരേൽപ്പ്.

ധനു

കാർത്തിക നാളിൽ പൊങ്കാല.

മകരം

ഉത്രിട്ടാതി നാളിൽ കളഭാഭിഷേകം, മകരഭരണി കഴിഞ്ഞു 11 ദിവസത്തെ പറക്കിയെഴുന്നള്ളിപ്പ്.

കുംഭം

ശിവരാത്രിക്ക് കൊടിയേറി കുംഭഭരണിക്ക് ആറാട്ട്, കെട്ടുകാഴ്ച, കൂട്ടഎഴുന്നള്ളത്ത്.

മേടം

സപ്താഹം, സമൂഹവിവാഹം.

കർക്കിടകം

രാമായണ മാസാചരണം, ഔഷധകഞ്ഞി വിതരണം, നിറപുത്തരി.

ക്ഷേത്ര ഗാലറി

ക്ഷേത്രത്തിലെ പ്രധാന ഫോട്ടോകൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions